< Back
Kerala

Kerala
നേതൃത്വത്തിലിരുന്ന് രാഷ്ട്രീയം കളിക്കുന്നു: സുകുമാരന്‍ നായരുടെ കോലം കത്തിച്ച് എന്‍എസ്എസ് കരയോഗം അംഗങ്ങള്‍
|21 May 2021 10:56 AM IST
പ്രതിഷേധം സമുദായത്തിന് എതിരല്ലെന്നും സുകുമാരന്‍ നായര്‍ക്കെതിരെയെന്നും പ്രവര്‍ത്തകര്‍
സുകുമാരൻ നായരുടെ കോലം കത്തിച്ചു. എന്‍എസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കോലം കത്തിച്ചു. ആലപ്പുഴ ചെട്ടികുളങ്ങരയിലാണ് സുകുമാരന്‍ നായരുടെ കോലം കത്തിച്ചത്. സത്യപ്രതിജ്ഞക്ക് പിന്നാലെ ഇന്നലെ വൈകീട്ടാണ് സംഭവമുണ്ടായത്. ഒരുവിഭാഗം കരയോഗ അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു കോലം കത്തിക്കൽ.
നേതൃത്വത്തിൽ ഇരുന്ന് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിനെതിരെയുള്ള പ്രതിഷേധമാണ് നടത്തിയതെന്നാണ് കോലം കത്തിക്കലിന് നേതൃത്വം നല്‍കിയവര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ പ്രതിഷേധം സമുദായത്തിന് എതിരല്ലെന്നും സുകുമാരൻ നായർക്കെതിരെയെന്നും പ്രവർത്തകർ പറഞ്ഞു. സിപിഎമ്മിന് നിർണായക സ്വാധീനമുള്ള മേഖലയിലാണ് കോലം കത്തിച്ചത്.
അയ്യപ്പന്‍ പേര് പറഞ്ഞ് ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് സുകുമാരന്‍ നായര്‍ നടത്തിയത്. അതിനെതിരെയുള്ള പ്രതിഷേധമാണ് ഇതെന്നാണ് അംഗങ്ങള്‍ പറയുന്നത്.