< Back
Kerala
സ്‌കൂൾ വിദ്യാർഥിനിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കണ്ണൂരിൽ പ്ലസ്ടു വിദ്യാർഥി അറസ്റ്റിൽ
Kerala

സ്‌കൂൾ വിദ്യാർഥിനിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കണ്ണൂരിൽ പ്ലസ്ടു വിദ്യാർഥി അറസ്റ്റിൽ

Web Desk
|
20 Dec 2022 1:58 PM IST

ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ തട്ടിയെടുത്തതായും പരാതി

കണ്ണൂർ: സ്‌കൂൾ വിദ്യാർഥിനിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്ലസ്ടു വിദ്യാർഥി അറസ്റ്റിൽ. കണ്ണൂർ കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ തട്ടിയെടുത്തതായും പരാതിയുണ്ട്.

പത്താം ക്ലാസ് വിദ്യാർഥിനിയുടെ ദൃശ്യങ്ങളാണ് പ്രതി പകർത്തിയത്. ദൃശ്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടതോടെ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്‌സോ നിയമപ്രകാരം വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്തു.

സമാനരീതിയിൽ മറ്റ് വിദ്യാർഥികളും കെണിയിൽ പെട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Similar Posts