< Back
Kerala

Kerala
തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർഥികൾക്ക് നേരെ ട്രെയിനില്‍ അശ്ലീല പ്രദര്‍ശനം: പ്രതി പിടിയില്‍
|11 July 2023 6:45 PM IST
ശ്രീകാര്യം സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്
തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികൾക്ക് മുമ്പിൽ അശ്ലീല പ്രദർശനം നടത്തിയെന്ന് പരാതിയിൽ തിരുവനന്തപുരം സ്വദേശിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകാര്യം സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്.
ട്രെയിന്റെ ബാത്ത്‌റൂമിൽ നിന്ന് ചില്ല് ഇളക്കിമാറ്റിയാണ് ഇയാൾ വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപത്തെ സ്‌കൂളിലെ കുട്ടികൾക്ക് നേരെയായിരുന്നു അശ്ലീല പ്രദർശനം. നേരത്തെയും ഇയാൾ ഇത്തരത്തിൽ അശ്ലീല പ്രദർശനം നടത്തിയിരുന്നതായി വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു.
Updating...