< Back
India
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു: സാഹചര്യം നീരിക്ഷിച്ച് കേന്ദ്രം
India

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു: സാഹചര്യം നീരിക്ഷിച്ച് കേന്ദ്രം

Web Desk
|
31 May 2025 7:42 AM IST

ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ കേന്ദ്രം പൂർണ്ണ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പറഞ്ഞു

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതോടെ സാഹചര്യം സൂക്ഷ്മമായി നീരിക്ഷിച്ച് കേന്ദ്രസർക്കാർ. ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ കേന്ദ്രം പൂർണ്ണ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ്‌റാവു ജാദവ് പറഞ്ഞു.

ആശുപത്രികളിലെ തയ്യാറെടുപ്പുകൾ കേന്ദ്രം വിലയിരുത്തി. കേരളത്തിലാണ് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗികളുടെ എണ്ണം അതിവേഗം ഉയരുകയാണെങ്കിൽ ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളുടെ പട്ടികയായിട്ടുണ്ട്.

Similar Posts