< Back
Kerala
പുതുതായി അഞ്ച്‌പേർ; മന്ത്രി റിയാസിന്റെ പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം 30
Kerala

പുതുതായി അഞ്ച്‌പേർ; മന്ത്രി റിയാസിന്റെ പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം 30

Web Desk
|
28 July 2022 2:00 PM IST

സജി ചെറിയാന്റെ പേഴ്‌സണൽ സ്റ്റാഫുലുണ്ടായിരുന്നവർക്കാണ് നിയമനം

തിരുവനന്തപുരം: മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പേഴ്‌സണൽ സ്റ്റാഫുകളില്‍ പുതുതായി അഞ്ചുപേരെ ഉള്‍പെടുത്തി. രാജിവെച്ച മുന്‍ മന്ത്രി സജി ചെറിയാന്റെ പേഴ്‌സണൽ സ്റ്റാഫുലുണ്ടായിരുന്നവർക്കാണ് നിയമനം. വിവിസൈനൻ, കെ. സവാദ്, സഞ്ജയൻ എംആർ, വിഷ്ണു പി ജിപിൻ ഗോപിനാഥ് എന്നിവരെയാണ് ഉൾപെടുത്തിയിരിക്കുന്നത്. പെൻഷൻ നഷ്ടപ്പെടാത്ത രീതിയിലാണ് നിയമനം. ഇതോടെ റിയാസിന്റെ പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം 30 ആയി ഉയർന്നു

ജൂലൈ ആറിനായിരുന്നു സജി ചെറിയാന്റെ രാജി. സജി ചെറിയാന്‍ രാജിവെച്ച ശേഷം യുവജനകാര്യ വകുപ്പ് മുഹമ്മദ് റിയാസ് ഏറ്റെടുത്തിരുന്നു. രാജിവെച്ച ശേഷം ജൂലൈ 20 വരെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് പിരിഞ്ഞു പോകാനുള്ള സാവകാശം നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവിറക്കിങ്ങിയിരുന്നു. അതിനുശേഷം ജൂലൈ 21 മൂതൽ മുഹമ്മദ് റിയാസിന്റെ സ്റ്റാഫിലേക്ക് നിയമനം നൽകിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയത്.

23നാണ് ഉത്തരവ് പുറത്തിറങ്ങിയതെങ്കിലും 21 മുതലുള്ള പാബല്യം നൽകുന്നുണ്ട്. ഒരു അസിസ്റ്റന്റ് സെക്രട്ടറി, രണ്ട് ക്ലർക്ക്, രണ്ട് ഓഫീസ് അറ്റന്റന്റ്, എന്നീ തസ്തികയിലാണ് ഇപ്പോൾ നിയമനം നൽകിയിരിക്കുന്നത്.

Related Tags :
Similar Posts