< Back
Kerala
കൊല്ലത്ത്  മഠത്തിൽ കന്യാസ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി

representative image

Kerala

കൊല്ലത്ത് മഠത്തിൽ കന്യാസ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി

Web Desk
|
16 Sept 2025 11:06 AM IST

മധുര സ്വദേശി മേരി സ്‌കൊളാസ്റ്റിക്കയാണ് മരിച്ചത്

കൊല്ലം: കൊല്ലത്ത് മഠത്തിൽ കന്യാസ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട് മധുര സ്വദേശി മേരി സ്‌കൊളാസ്റ്റിക്ക( 33 ) ആണ് മരിച്ചത്.മുറിയിൽ നിന്ന് പൊലീസ് കുറിപ്പ് കണ്ടെത്തി. വ്യക്തിപരായ പ്രശ്നങ്ങളാണ് കാരണമാണ് മരണത്തിന് പിന്നിലെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൂന്ന് വര്‍ഷമായി മേരി സ്‌കൊളാസ്റ്റിക്ക മഠത്തില്‍ താമസിച്ചുവരികയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. രണ്ടുദിവസം മുന്‍പ് വീട്ടില്‍ നിന്ന് അമ്മ ഉള്‍പ്പടെയുള്ളവര്‍ മഠത്തിലെത്തി ഇവരെ സന്ദര്‍ശിച്ചിരുന്നു.ഇതിന് പിന്നാലെയാണ് കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Similar Posts