< Back
Kerala

Kerala
വര്‍ഗീയ പരാമര്‍ശം നടത്തിയ വൈദികനെതിരെ കന്യാസ്ത്രീകളുടെ പ്രതിഷേധം
|12 Sept 2021 6:26 PM IST
കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. മഠത്തിലെ ചാപ്പലിലെ കുര്‍ബാനക്കിടെ വൈദീകന്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നും ഇതിനെ എതിര്‍ത്തുവെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
വര്‍ഗീയ പരാമര്‍ശം നടത്തിയ വൈദികനെതിരെ കന്യാസ്ത്രീകളുടെ പ്രതിഷേധം. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. മഠത്തിലെ ചാപ്പലിലെ കുര്‍ബാനക്കിടെ വൈദീകന്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നും ഇതിനെ എതിര്‍ത്തുവെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
പാലാ ബിഷപ്പിന്റെ പരാമര്‍ശത്തെ പിന്തുണക്കുന്നില്ലെന്നും കന്യാസ്ത്രീകള്‍ കൂട്ടിച്ചേര്‍ത്തു. ഫ്രാങ്കോ മുളക്കലിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കന്യാസ്ത്രീകളാണ് ഇവര്‍.