< Back
Kerala
വെഞ്ഞാറമൂട്ടിൽ അപകടമുണ്ടാക്കിയ ആംബുലൻസ് ഓടിച്ചത് നഴ്‌സ്; ബൈക്ക് യാത്രികന്‍ മരിച്ചു
Kerala

വെഞ്ഞാറമൂട്ടിൽ അപകടമുണ്ടാക്കിയ ആംബുലൻസ് ഓടിച്ചത് നഴ്‌സ്; ബൈക്ക് യാത്രികന്‍ മരിച്ചു

Web Desk
|
8 Oct 2022 12:50 PM IST

ഉറക്കക്ഷീണം കാരണം ഡ്രൈവര്‍ നഴ്സിന് ഓടിക്കാന്‍ കൊടുക്കുകയായിരുന്നു

തിരുവനന്തപുരം: വെഞ്ഞാറമൂട് വാഹനാപകടത്തിന് ഇടയാക്കിയ ആംബുലൻസ് ഓടിച്ചത് വാഹനത്തിൽ ഉണ്ടായിരുന്ന പുരുഷ നഴ്‌സ്. ഉറക്കക്ഷീണം കാരണം ഡ്രൈവറായ വിനീത് നഴ്‌സ് അമലിന് ആംബുലൻസ് ഓടിക്കാൻ കൈമാറുകയായിരുന്നു.ഇരുവർക്കും എതിരെ പൊലീസ് കേസെടുത്തു.

അപകടത്തിൽ ബൈക്ക് യാത്രികനായ ഷിബു (35) മരിച്ചിരുന്നു.നാല് വയസുകാരിയായ മകൾ അലംകൃതക്ക് ഗുരുതരമായി പരിക്കേറ്റു. രാവിലെ ഏഴ് മണിയോടെയാണ് അപകടംകട്ടപ്പനയിലേക്ക് രോഗിയുമായി പോയി തിരികെ വന്ന ആംബുലൻസ് ആണ് അപകടം ഉണ്ടാക്കിയത്. രാവിലെ 6.20ന് വെഞ്ഞാറമൂട് മുസ്‍ലിം പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്.


Similar Posts