< Back
Kerala

Kerala
സ്‌കൂള് ബസ് ഇടിച്ച് നഴ്‌സറി വിദ്യാർത്ഥി മരിച്ച സംഭവം: മോട്ടോർ വാഹനവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത്
|26 Aug 2023 4:00 PM IST
വിദ്യാർത്ഥി മരിക്കാനിടയായത് ഡ്രൈവറുടേയും ആയയുടേയും അശ്രദ്ധ കൊണ്ടാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു
കാസർകോട്: കാസർകോട് കമ്പാർ പെരിയഡുക്കയിൽ സ്‌കൂള് ബസ് തട്ടി നഴ്‌സറി വിദ്യാർത്ഥി മരിക്കാനിടയായത് ഡ്രൈവറുടേയും ആയയുടേയും അശ്രദ്ധ കൊണ്ടാണെന്ന്‌മോട്ടോർ വാഹനവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. ബസിൽ നിന്ന് ഇറങ്ങാൻ വിദ്യാർത്ഥികളെ സഹായിക്കാതെ ആയ ബസിനുള്ളിൽ ഇരിക്കുകയായിരുന്നു. ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻറ് ചെയ്യണമെന്നും ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നൽകിയ .
കമ്പാർ പെരിയഡുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകൾ ആഇശ സോയ (4) ആണ് മരിച്ചത്. വീടിനു സമീപം ബസിൽ നിന്നു ഇറങ്ങിയ നഴ്‌സറി വിദ്യാർഥിനി അതേ സ്‌കൂൾ ബസ് തട്ടിയാണ് മരിച്ചത്. നെല്ലിക്കുന്ന് തങ്ങൾ ഉപ്പൂപ്പ നഴ്‌സറി സ്‌കൂളിലെ വിദ്യാർഥിനിയാണ് ആഇശ സോയ.