< Back
Kerala
Anson
Kerala

കോട്ടയം മെഡിക്കൽ കോളജിൽ നഴ്‌സുമാർ ഡ്രസ് മാറുന്ന മുറിയിൽ ഒളികാമറ; നഴ്സിങ് ട്രെയിനി അറസ്റ്റിൽ

Web Desk
|
11 March 2025 2:12 PM IST

മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫിനെ ഗാന്ധിനഗർ പൊലീസാണ് അറസ്റ്റ് ചെയ്തത്

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ നഴ്‌സുമാർ ഡ്രസ് മാറുന്ന മുറിയിൽ ഒളികാമറ വെച്ച നഴ്സിങ് ട്രെയിനിയായ യുവാവ് പൊലീസ് പിടിയിൽ. മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫിനെ ഗാന്ധിനഗർ പൊലീസാണ് അറസ്റ്റ് ചെയ്തത്.

ബിഎസ്സി നഴ്‌സിങ് പൂർത്തിയാക്കിയ ആൻസൺ ഒരു മാസം മുൻപാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശീലനത്തിലായി എത്തിയത്. ആൻസണിന് ശേഷം വസ്ത്രം മാറാൻ മുറിയിൽ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓൺ ആക്കിയ നിലയിൽ ഫോൺ കണ്ടെത്തിയത്.

Updating...

Similar Posts