< Back
Kerala
കണ്ണൂരില്‍ നഴ്‌സിങ് വിദ്യാർഥി ഹോസ്റ്റൽ ശുചിമുറിയിൽ മരിച്ച നിലയിൽ
Kerala

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാർഥി ഹോസ്റ്റൽ ശുചിമുറിയിൽ മരിച്ച നിലയിൽ

Web Desk
|
22 Nov 2024 9:28 PM IST

എറണാകുളം തോപ്പുംപടി സ്വദേശി ആൻമരിയയാണ് മരിച്ചത്

കണ്ണൂർ: തളിപ്പറമ്പിൽ നഴ്‌സിങ് വിദ്യാർഥി ഹോസ്റ്റലിൽ മരിച്ച നിലയിൽ. എറണാകുളം തോപ്പുംപടി സ്വദേശി ആൻമരിയയാണ് മരിച്ചത്. ശുചിമുറിയിൽ മരിച്ച നിലയിലാണു വിദ്യാർഥിയെ കണ്ടെത്തിയത്. തളിപ്പറമ്പ് ലൂർദ് നഴ്‌സിങ് കോളജിലെ നാലാം വര്‍ഷ ഫിസിയോ തെറാപ്പി വിദ്യാർഥിയാണ് ആൻമരിയ.

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിയുടെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു കണ്ണൂരിലും സമാനസംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാംവർഷ വിദ്യാർഥി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എസ്. സജീവിന്റെ മരണത്തിൽ സഹപാഠികൾ റിമാൻഡിലായിട്ടുണ്ട്. കേസിൽ പ്രതികളായ അഞ്ജന മധു, അലീന ദിലീപ്, എ.ടി അക്ഷിത എന്നിവര്‍ക്കെതിരെയാണു നടപടി.

Updating...

Similar Posts