< Back
Kerala

Kerala
കണ്ണൂരിൽ നിധിയെന്ന് കരുതുന്ന വസ്തുക്കൾ കണ്ടെത്തി
|13 July 2024 7:46 AM IST
ചെങ്ങളായിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ഇവ ലഭിച്ചത്
കണ്ണൂർ: കണ്ണൂരിൽ നിധിയെന്ന് കരുതുന്ന വസ്തുക്കൾ കണ്ടെത്തി. ചെങ്ങളായിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ഇവ ലഭിച്ചത്. മഴക്കുഴി എടുക്കുന്നതിനിടെയാണ് നിധി കുംഭം ലഭിച്ചത്. ഇവ പൊലീസ് കോടതിയിൽ ഹാജരാക്കി. സ്വർണ ലോക്കറ്റുകൾ, പതക്കങ്ങൾ, മോതിരങ്ങൾ എന്നിവയാണ് പാത്രത്തിൽ ഉണ്ടായിരുന്നത്.
ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി സർക്കാർ എൽ.പി സ്കൂളിന്റെ അടുത്തുള്ള സ്വകാര്യ ഭൂമിയിൽ പണിയെടുക്കവെയാണ് ഇവ ലഭിക്കുന്നത്. 16 തൊഴിലാളികളാണ് ആ സമയം മഴക്കുഴി നിർമാണത്തിൽ ഉണ്ടായിരുന്നത്. ഉപേക്ഷിക്കപ്പെട്ട നിലയിലും ഒളിച്ചുവച്ച രീതിയിലും എന്ത് കണ്ടെത്തിയാലും പൊലീസിനെ അറിയിക്കണമെന്ന നിർദേശത്തെത്തുടർന്നാണ് പൊലീസിനെ വിവരമറിയിച്ചത്.