< Back
Kerala

Kerala
കൃത്യനിർവഹണം തടസപ്പെടുത്തി; പി.വി അൻവറിനെതിരെ ചേലക്കര താലൂക്കാശുപത്രി സൂപ്രണ്ടിന്റെ പരാതി
|6 Nov 2024 2:54 PM IST
അപ്രതീക്ഷിതമായി ദൃശ്യങ്ങൾ പകർത്തി രോഗികളുടെ സ്വകാര്യത ലംഘിച്ചെന്നും പരാതി
തൃശൂർ: ചേലക്കര താലൂക്ക് ആശുപത്രിയിലെ പി.വി അൻവറിന്റെ പ്രതിഷേധത്തിനെതിരെ പരാതി നൽകി ആശുപത്രി സൂപ്രണ്ട്.
ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സൂപ്രണ്ട് കെ.ആർ അനിൽകുമാർ പൊലീസിൽ പരാതി നൽകിയത്.
'അറ്റൻഡൻസ് രജിസ്റ്റർ പരിശോധിക്കാൻ അനുമതിയില്ലാതിരുന്നിട്ടും അൻവർ രജിസ്റ്റർ പരിശോധിച്ചു.
താൽകാലിക ഡോക്ടറുടെ അറ്റൻഡൻസ് മറ്റൊരു ബുക്കിലായിരുന്നു. ഇത് കാണാതെയാണ് അൻവർ ഡോക്ടർ ഇല്ല എന്ന നിഗമനത്തിലെത്തിയത്.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും രോഗികളുടെ സ്വകാര്യത ഹനിക്കുന്ന രീതിയിൽ ചിത്രീകരണം നടത്തിയതിനും അൻവറിനെതിരെ കേസെടുക്കണം' എന്നാണ് സൂപ്രണ്ടിന്റെ പരാതി.
സംഭവസമയത്തെ ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.