< Back
Kerala
2022ലെ ഓടക്കുഴൽ അവാർഡ് അംബികാസുതൻ മാങ്ങാടിന്
Kerala

2022ലെ ഓടക്കുഴൽ അവാർഡ് അംബികാസുതൻ മാങ്ങാടിന്

Web Desk
|
3 Jan 2023 5:03 PM IST

'പ്രാണവായു' എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം.

തിരുവനന്തപുരം: 2022ലെ ഓടക്കുഴൽ അവാർഡ് എഴുത്തുകാരൻ അംബികാസുതൻ മാങ്ങാടിന്. 'പ്രാണവായു' എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. 30,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുകളിൽ പ്രമുഖനാണ് അംബികാസുതൻ മാങ്ങാട്. ചെറുകഥകൾക്ക് പുറമെ നോവലുകളും തിരക്കഥകളും എഴുതിയിട്ടുണ്ട്.

1962 ഒക്ടോബർ എട്ടിന് കാസർകോട് ജില്ലയിലെ ബാരഗ്രാമത്തിൽ ജനിച്ചു. ജന്തുശാസ്ത്രത്തിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്താര ബിരുദവും, എം.ഫിലും നേടി. കാഞ്ഞങ്ങാട് നെഹ്‌റു കോളജിൽ മലയാള വിഭാഗം അധ്യാപകനായിരുന്നു.

കൃതികൾ: കുന്നുകൾ പുഴകൾ, എൻമകജെ, രാത്രി, രണ്ട് മുദ്ര, ജീവിതത്തിന്റെ മുദ്ര, കൊമേഴ്‌സ്യൽ ബ്രേക്ക്, വാലില്ലാത്ത കിണ്ടി, ഒതേനന്റെ വാൾ, മരക്കാപ്പിലെ തെയ്യങ്ങൾ, രണ്ട് മത്സ്യങ്ങൾ, ഓർമകളുടെ നിണബലി - നിരൂപണ ഗ്രന്ഥം

Similar Posts