< Back
Kerala
ഓഫർ തട്ടിപ്പ് കേസ്: യഥാര്‍ഥ പ്രതികളിലേക്ക് അന്വേഷണം നടക്കുന്നില്ല; നജീബ് കാന്തപുരം എംഎൽഎ
Kerala

ഓഫർ തട്ടിപ്പ് കേസ്: 'യഥാര്‍ഥ പ്രതികളിലേക്ക് അന്വേഷണം നടക്കുന്നില്ല'; നജീബ് കാന്തപുരം എംഎൽഎ

Web Desk
|
8 Feb 2025 5:10 PM IST

സന്നദ്ധ സംഘടനകളും പറ്റിക്കപ്പെട്ടവരാണെന്ന് നജീബ് കാന്തപുരം പറഞ്ഞു

മലപ്പുറം: ഓഫർ തട്ടിപ്പ് കേസിൽ യഥാർഥ പ്രതികളിലേക്ക് അന്വേഷണം നടക്കുന്നില്ലെന്ന് നജീബ് കാന്തപുരം എംഎൽഎ. സന്നദ്ധ സംഘടനകളും പറ്റിക്കപ്പെട്ടവരാണെന്നും 2023ൽ എൻജിഒ ഓഫീസ് ഉദ്ഘാടനം ചെയ്തത് മന്ത്രി വി. ശിവൻകുട്ടിയാണെന്നും നജീബ് കാന്തപുരം പറഞ്ഞു.

'പണം നഷ്ടപ്പെട്ട എന്‍ജിഒകൾക്കെതിരെയാണ് ഇപ്പോള്‍ കേസെടുക്കുന്നത്. എനക്കെതിരെയെടുത്ത കേസ് പൂര്‍ണമായും രാഷ്ട്രീയ പ്രേരിതമാണ്. ഒറ്റപ്പാലത്ത് പ്രേംകുമാർ എംഎൽഎയുടെ സൊസൈറ്റിയും പദ്ധതിയുടെ ഭാഗമായി. ആനന്ദകുമാറും സായി ട്രസ്റ്റ് ഭാരവാഹികളും എന്താണ് അറസ്റ്റിലാകാത്തത്. ഡിവൈഎഫ്ഐ പ്രതിഷേധത്തിൽ എന്നെ ബോഡി ഷെയിമിങ് നടത്തി. തനിക്കെതിരായ ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും. പെരിന്തൽമണ്ണയിലെ എംഎൽഎ ഓഫീസിൽ അടച്ച പണം നഷ്ടപ്പെട്ടാൽ എന്തുവില കൊടുത്തും തിരിച്ചുനൽകും'- നജീബ് കാന്തപുരം പറഞ്ഞു.

വാർത്ത കാണാം:

Similar Posts