< Back
Kerala
ഇന്ന് പൊഴിമുറിക്കില്ല;  മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ സമരവീര്യത്തിന്   മുന്നിൽ അടിയറവ് പറഞ്ഞ് ഉദ്യോഗസ്ഥർ
Kerala

ഇന്ന് പൊഴിമുറിക്കില്ല; മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ സമരവീര്യത്തിന് മുന്നിൽ അടിയറവ് പറഞ്ഞ് ഉദ്യോഗസ്ഥർ

Web Desk
|
17 April 2025 1:50 PM IST

വലിയ പൊലീസ് സന്നഹവുമായി എത്തിയ ഹാർബർ എൻജിനീയറെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു

തിരുവനന്തപുരം: മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ സമരവീര്യത്തിന് മുന്നില്‍ അടിയറവ് പറഞ്ഞ് പൊഴി മുറിക്കാനാകാതെ ഹാർബർ എൻജിനീയറും സംഘവും മടങ്ങി. സമരക്കാരുമായി വീണ്ടും ചർച്ച നടത്തി സാഹചര്യം മന്ത്രിയെ ധരിപ്പിക്കാനാണ് തീരുമാനം.

പൊഴി മുറിക്കണം എന്ന മന്ത്രിതല തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ മുതലപ്പൊഴിയിൽ എത്തിയത്. വലിയ പൊലീസ് സന്നാഹവുമായി എത്തിയ ഹാർബർ എൻജിനീയറെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു. മണൽ നീക്കാൻ കാര്യക്ഷമമായ സംവിധാനം ഒരുക്കാതെ പൊഴി മുറിക്കാൻ അനുവദിക്കില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ ഒപ്പം നിന്നാൽ അഞ്ചു ദിവസം കൊണ്ട് പൊഴി മുറിച്ചുനൽകാമെന്ന് ഉദ്യോഗസ്ഥർ മത്സ്യത്തൊഴിലാളികളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഉദ്യോഗസ്ഥർക്ക് പിന്മാറേണ്ടി വന്നു. ഇന്ന് പൊഴി മുറിക്കാൻ ഇല്ലെന്ന് തീരുമാനം. ഉദ്യോഗസ്ഥർ മടങ്ങി പോയെങ്കിലും മുതലപ്പൊഴിയിലെ അനിശ്ചിതത്വം തുടരുകയാണ്.


Similar Posts