< Back
Kerala
വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ; ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചെന്ന് സംശയം
Kerala

വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ; ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചെന്ന് സംശയം

Web Desk
|
11 April 2024 10:07 AM IST

മല്ലപ്പള്ളി പാടിമൺ സ്വദേശികളായ വർഗീസ്, ഭാര്യ അന്നമ്മ എന്നിവരാണ് മരിച്ചത്

പത്തനംതിട്ട: പത്തനംതിട്ടയിൽ വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മല്ലപ്പള്ളി പാടിമൺ സ്വദേശികളായ വർഗീസ് ഭാര്യ അന്നമ്മ വർഗീസ് എന്നിവരാണ് മരിച്ചത്. ഗ്യാസ് ലിണ്ടർ പൊട്ടിത്തെറിച്ചാണോ മരണമെന്നാണ് സംശയം.

വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് തൊട്ടടുത്തുള്ള സഹോദരൻ ചെന്ന് നോക്കിയപ്പോഴാണ് രണ്ടുപേരെയും മരിച്ചനിലയിൽ കണ്ടത്. ഇരുവരുടെയും തൊട്ടടുത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച നിലയിലും കണ്ടെത്തിയിരുന്നു. മരിച്ച വർഗീസും ഭാര്യയും ഒറ്റക്കാണ് വീട്ടിൽ താമസിക്കുന്നത്.പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.


Similar Posts