< Back
Kerala

Kerala
പുഴയിൽ കുളിക്കാനിറങ്ങിയ 70കാരിയെ കാണാതായി
|11 Sept 2022 8:02 PM IST
കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു.
പാലക്കാട് പുഴയിൽ കുളിക്കാനിറങ്ങിയ എഴുപതുകാരിയെ കാണാതായി. പൂടൂർ സ്വദേശി തത്തയെയാണ് കാണാതായത്.
കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാളെ രാവിലെ തിരച്ചിൽ തുടരും.
ഇന്നലെ പാടൂർ അരങ്ങാട്ടുകടവിൽ കുളിക്കാനിറങ്ങിയയാളെ കാണാതായിരുന്നു. പാടൂർ തട്ടാരിക്കൽ കാവുങ്കൽ മാധവന്റെ മകൻ രാജീവിനെ (55) ആണ് കാണാതായത്. ഇന്നലെ രാവിലെ 10ന് ആയിരുന്നു സംഭവം.