< Back
Kerala
മകളെ മർദിച്ചത് ചോദ്യം ചെയ്തു; മരുമകന്റെ അടിയേറ്റ് ഭാര്യാപിതാവ് മരിച്ചു
Kerala

മകളെ മർദിച്ചത് ചോദ്യം ചെയ്തു; മരുമകന്റെ അടിയേറ്റ് ഭാര്യാപിതാവ് മരിച്ചു

Web Desk
|
28 April 2023 8:24 PM IST

ചിലക്കൂർ സ്വദേശി ഷാനിയാണ് മരിച്ചത്. ഷാനിയുടെ മൂത്ത മകൾ ബീനയെ ഭർത്താവായ ശ്യാം മർദിക്കുന്നത് പതിവാണ്

തിരുവനന്തപുരം: വർക്കലയിൽ മരുമകന്റെ മർദനമേറ്റയാൾ മരിച്ചു. ചിലക്കൂർ സ്വദേശി ഷാനിയാണ് മരിച്ചത്. മകൾ ബീനയെ മർദിച്ചത് ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം. മരുമകൻ ശ്യാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മത്സ്യത്തൊഴിലാളിയാണ് മരിച്ച ഷാനി. ഷാനിയുടെ മൂത്ത മകൾ ബീനയെ ഭർത്താവായ ശ്യാം മർദിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം മർദനമേറ്റതിന് പിന്നാലെ ഷാനിയും ബീനയും വാർഡ് മെമ്പർ ഷീബയും ചേർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്റ്റേഷനിൽ നിന്ന് മടങ്ങുന്നതിനിടെ ഇടവ പഞ്ചായത്തിന് സമീപം വച്ച് ശ്യാമും ഷാനിയും തമ്മിൽ തർക്കമുണ്ടായി. പൊലീസിൽ പരാതി നൽകിയതിനെ ചൊല്ലിയായിരുന്നു വാക്കേറ്റം. തുടർന്ന് ശ്യാമിന്റെ ചവിട്ടേറ്റ ഷാനി ബോധരഹിതനായി നിലത്തുവീണു. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പ്രതിയെ പൊലീസ് സംഭവസ്ഥലത്ത് നിന്ന് തന്നെയാണ് കസ്റ്റഡിയിലെടുത്തത്. മകൾ ബീനയുടെ മൊഴിയെടുത്ത പൊലീസ് കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

Related Tags :
Similar Posts