< Back
Kerala

Kerala
ബലാത്സംഗക്കേസ്; ഒമർ ലുലുവിന് ഇടക്കാല ജാമ്യം
|30 May 2024 11:39 AM IST
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു യുവനടിയുടെ പരാതി
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയുടേതാണ് ഉത്തരവ്. അറസ്റ്റ് ഉണ്ടായാൽ 50,000 രൂപ ബോണ്ടിൽ വിട്ടയയ്ക്കാനാണ് കോടതി നിർദേശം.
കഴിഞ്ഞ ദിവസമാണ് ഒമർ ലുലു ബലാത്സംഗം ചെയ്തതായി പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പലതവണ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാൽ സിനിമയിൽ അവസരം നൽകാത്തതിനാൽ തനിക്കെതിരെ കെട്ടിച്ചമച്ചതാണ് പരാതി എന്നായിരുന്നു കോടതിയിൽ ഒമറിന്റെ വാദം. നടിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം മാത്രമാണെന്നും ഒമർ കോടതിയെ ധരിപ്പിച്ചിരുന്നു. ഈ വാദങ്ങളുടെ അടിസ്ഥാനത്തിലാണിപ്പോൾ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഹരജിയിൽ വിശദമായ വാദം ജൂൺ 6ന് നടക്കും.