< Back
Kerala
സംസ്ഥാനത്ത്  നാല് ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു
Kerala

സംസ്ഥാനത്ത് നാല് ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു

Web Desk
|
15 Dec 2021 9:23 PM IST

ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം അഞ്ചായി

സംസ്ഥാനത്ത് നാല് ഒമിക്രോൺ കേസുകൾ കൂടെ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 22 വയസുള്ള ഒരു പെൺകുട്ടിക്കും കൊച്ചിയിൽ മൂന്ന് പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ആകെ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം അഞ്ചായി.

നേരത്തെ സംസ്ഥാനത്ത് ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. യു.കെയില്‍ നിന്നുവന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്‍റെ ബന്ധുക്കളാണ് ഇന്ന് കൊച്ചിയില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് പേരും.

ഇക്കഴിഞ്ഞ ആറിന് യുകെയിൽ നിന്ന് അബൂദബി വഴി ഇത്തിഹാദ് എയർവെയ്‌സില്‍ കൊച്ചിയിലെത്തിയ ആൾക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ ഭാര്യയ്‌ക്കും ഭാര്യാമാതാവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അവരുടെ സാമ്പിൾസും പരിശോധനയ്ക്കായി അയച്ചു. ഇന്ന് റിസല്‍ട്ട് വന്നപ്പോഴാണ് ഒമിക്രോണ്‍ ആണെന്ന് സ്ഥിരീകരിച്ചത്. 149 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 26 മുതൽ 35 വരെ സഹയാത്രികരെ വരെ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തി നിരീക്ഷണത്തിൽ പോവാൻ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

Related Tags :
Similar Posts