< Back
Kerala
സംസ്ഥാനത്ത് ഏഴ് പേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു
Kerala

സംസ്ഥാനത്ത് ഏഴ് പേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

Web Desk
|
28 Dec 2021 7:12 PM IST

സംസ്ഥാനത്ത് ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 64 ആയി

സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയില്‍ നാല് പേര്‍ക്കും ആലപ്പുഴയില്‍ രണ്ട് പേര്‍ക്കും തിരുവനന്തപുരത്ത് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 64 ായി.

പത്തനംതിട്ടയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ യു.എ.ഇ.യില്‍ നിന്നും, ഒരാള്‍ അയര്‍ലന്‍ഡില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.

ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച ആണ്‍കുട്ടി ഇറ്റലിയില്‍ നിന്നും ഒരാള്‍ ഖത്തറില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാള്‍ ടാന്‍സാനിയയില്‍ നിന്നും വന്നതാണ്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.


Related Tags :
Similar Posts