< Back
Kerala

Kerala
വയനാട് ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു
|2 Jan 2022 8:53 PM IST
രോഗിയുമായി സമ്പർക്കമുള്ള നാലുപേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
വയനാട് ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. യുഎഇയിൽ നിന്ന് എത്തിയ 26 കാരിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. മാനന്തവാടി താലൂക്ക് സ്വദേശിനിയാണ്.
ഇവർ യുഎഇയിൽ നിന്ന് വന്ന ഡിസംബർ 28 മുതൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. രോഗിയുമായി സമ്പർക്കമുള്ള നാലുപേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.