< Back
Kerala

Kerala
തിങ്കളാഴ്ച എല്ലാ സ്കൂളുകളിലും മാതൃഭാഷ പ്രതിജ്ഞ നടത്തും വദ്യാഭ്യാസ മന്ത്രി
|19 Feb 2022 10:21 AM IST
തീരുമാനിച്ച പ്രകാരം പരീക്ഷകൾ കൃത്യമായി നടപ്പാക്കും
തിങ്കൾ മുതൽ സംസ്ഥാനത്തെ സ്‌കൂളുകൾ പൂർണമായും തുറക്കും. ഫെബ്രുവരി 21 മാതൃ ഭാഷ ദിനമാണ്. അതുകൊണ്ട് തന്നെ അന്ന് എല്ലാ സ്കൂളുകളിലും മാതൃഭാഷ പ്രതിജ്ഞ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
സ്‌കൂൾ ശുചീകരണ പ്രവർത്തനങ്ങളിൽ വിവിധ തൊഴിലാളി സംഘടനകൾ, ഡിവൈഎഫ്‌ഐ തുടങ്ങിയവർ പങ്കെടുക്കും. 47 ലക്ഷം കുട്ടികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.രക്ഷിതാക്കൾ ആശങ്ക പേടേണ്ട കാര്യമില്ല. തീരുമാനിച്ച പ്രകാരം പരീക്ഷകൾ കൃത്യമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.