< Back
Kerala

Kerala
പരോളിലിറങ്ങി ചാരായം വാറ്റി; പൊലീസിനെ കണ്ടതോടെ ബിജെപി പ്രവർത്തകൻ ഇറങ്ങിയോടി
|4 Oct 2024 11:55 AM IST
സിപിഎം പ്രവർത്തകനെ ആശുപത്രിയിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതിയാണ് സതീശൻ
തൃശൂർ: പരോളിലിറങ്ങി ചാരായം വാറ്റിയ BJP പ്രവർത്തകൻ പൊലീസിനെ കണ്ടതോടെ ഇറങ്ങിയോടി. തൃശൂർ ആളൂർ സ്വദേശി സതീശൻ ആണ് ചാരായം വാറ്റിയത്. ചാലക്കുടിയിൽ സിപിഎം പ്രവർത്തകൻ മാഹിനെ ആശുപത്രിയിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതിയാണ് സതീശൻ. നാളെ പരോൾ കഴിയാനിരിക്കെയാണ് ചാരായം വാറ്റിയത്.
കേസിൽ തവനൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയവെയാണ് സതീശന് പരോൾ ലഭിച്ചത്. തുടർന്ന് പുറത്തിറങ്ങിയ ഇയാൾ സ്വന്തം വീട്ടിൽ തന്നെ ചാരായം വാറ്റുകയായിരുന്നു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തിയപ്പോഴേക്കും പ്രതി ഓടിരക്ഷപ്പെട്ടു. ഇയാളുടെ സ്വന്തം വീടാണെങ്കിലും ഇവിടെ ആൾത്താമസമൊന്നുമുണ്ടായിരുന്നില്ല.