< Back
Kerala
വിവാഹപ്പിറ്റേന്ന് ആദിവാസി യുവതി വിഷം അകത്ത് ചെന്ന് മരിച്ച നിലയിൽ
Kerala

വിവാഹപ്പിറ്റേന്ന് ആദിവാസി യുവതി വിഷം അകത്ത് ചെന്ന് മരിച്ച നിലയിൽ

ijas
|
1 Nov 2022 7:11 AM IST

ചാണകത്തിൽ കലർത്തുന്ന മഞ്ഞ നിറത്തിലുള്ള വിഷപ്പൊടി നന്ദിനി അകത്തേക്ക് കഴിച്ചതിൻ്റെ ലക്ഷണങ്ങൾ കണ്ടതായി ബന്ധുക്കൾ

പാലക്കാട്: വിവാഹപ്പിറ്റേന്ന് ആദിവാസി യുവതിയെ വിഷം അകത്ത് ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. മുതലമട ചെമ്മണാമ്പതി സ്വദേശി നന്ദിനിയാണ് മരിച്ചത്. പഴനി സ്വാമിയുടെയും പൊന്നാത്താളിൻ്റെയും മകളായ നന്ദിനിയുടെ വിവാഹം പൊള്ളാച്ചി കാളിയാപുരം സ്വദേശി കവിനുമായി ഞായറാഴ്ചയാണ് നടന്നത്. വധുവിൻ്റെ വീട്ടിൽ വെച്ച് നടന്ന വിവാഹത്തിനു ശേഷം ആചാര പ്രകാരം വധുവിൻ്റെ വീട്ടിലാണ് വരൻ താമസിച്ചത്.

തിങ്കളാഴ്ച വൈകീട്ട് നന്ദിനിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ തോട്ടത്തിൽ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി മരിച്ചു. ചാണകത്തിൽ കലർത്തുന്ന മഞ്ഞ നിറത്തിലുള്ള വിഷപ്പൊടി നന്ദിനി അകത്തേക്ക് കഴിച്ചതിൻ്റെ ലക്ഷണങ്ങൾ കണ്ടതായി ബന്ധുക്കൾ പറഞ്ഞു. വിഷം അകത്ത് ചെന്നാണ് മരണമെന്നാണ് കൊല്ലങ്കോട് പൊലീസിൻ്റെയും പ്രാഥമിക നിഗമനം.

Similar Posts