< Back
Kerala

Kerala
ഓണക്കിറ്റ് വിതരണം പൂർത്തിയായില്ല, കൊച്ചിയിൽ റേഷൻ കടകൾ അടഞ്ഞു കിടക്കുന്നു
|28 Aug 2023 1:45 PM IST
കടകൾ വൈകിട്ട് എട്ടുവരെ പ്രവർത്തിക്കണമെന്ന് നിർദേശം കിട്ടിയിട്ടില്ലെന്നാണ് റേഷൻ വ്യാപാരികളുടെ വിശദീകരണം
കൊച്ചി: ഓണക്കിറ്റുകൾ ഇനിയും വിതരണം ചെയ്യാൻ ബാക്കിയുണ്ടെന്നിരിക്കെ കൊച്ചി നഗരത്തിലെ റേഷൻ കടകൾ അടഞ്ഞു കിടക്കുന്നു. രാത്രി എട്ടുമണി വരെ ഇടവേളകളില്ലാതെ റേഷൻ കടകൾ പ്രവർത്തിക്കുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. കടകൾ വൈകിട്ട് എട്ടുവരെ പ്രവർത്തിക്കണമെന്ന് നിർദേശം കിട്ടിയിട്ടില്ല എന്നാണ് റേഷൻ വ്യാപാരികളുടെ വിശദീകരണം.
ഇന്ന് രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ റേഷൻ കടകൾ ഇടവേളകളില്ലാതെ പ്രവർത്തിക്കുമെന്നും ഇന്നു കൊണ്ടു തന്നെ ഓണക്കിറ്റുകളുടെ വിതരണം പൂർത്തിയാക്കുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്.