< Back
Kerala
സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്നതാകട്ടെ: ഓണാശംസകൾ നേർന്ന് രാഹുൽ ഗാന്ധി
Kerala

സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്നതാകട്ടെ: ഓണാശംസകൾ നേർന്ന് രാഹുൽ ഗാന്ധി

Web Desk
|
5 Sept 2025 11:34 AM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓണാശംസകൾ നേർന്നിരുന്നു

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പരസ്പരം സ്‌നേഹിച്ചുള്ള സന്തോഷത്തിന്റെ ദിവസമാകട്ടെയെന്നും സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്നതാകട്ടെ ഓണമെന്നും രാഹുൽ ഗാന്ധി ആശംസിച്ചു. നബിദിനാശംസകൾ നേർന്നും രാഹുൽ പോസ്റ്റ് പങ്കുവെച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓണാശംസകൾ നേർന്നിരുന്നു. എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ മലയാളത്തിലാണ് മോദി ആശംസകൾ നേർന്നത്. ഓണം സമൂഹത്തിൽ സൗഹാർദം വളർത്താൻ സഹായിക്കട്ടെയെന്നും ആരോഗ്യവും സമൃദ്ധിയും നൽകുന്നതാകട്ടെയെന്നും മോദി ആശംസിച്ചു.

Similar Posts