< Back
Kerala

Kerala
മഞ്ചേരിയിൽ പാമ്പ് കടിയേറ്റ് ഒന്നര വയസുകാരന് ദാരുണാന്ത്യം
|20 Nov 2025 9:58 PM IST
പൂക്കൊളത്തൂർ സ്വദേശി ശ്രീജേഷിന്റെ മകൻ അർജുനാണ് മരിച്ചത്
മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ പാമ്പ് കടിയേറ്റ് ഒന്നര വയസുകാരൻ മരിച്ചു. പൂക്കളത്തൂർ സ്വദേശി ശ്രീജേഷിന്റെ മകൻ അർജുനാണ് മരിച്ചത്. വീടിന്റെ സമീപത്ത് വെച്ചാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്.
വീട്ടുകാർ ഉടൻതന്നെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.