< Back
Kerala
kasaragod,കൊതുകിനെ കൊല്ലാനുള്ള സ്പ്രേ,കാസര്‍കോട്,latest malayalam news
Kerala

കൊതുകിനെ കൊല്ലാനുള്ള മരുന്ന് അകത്ത് ചെന്ന് ഒന്നരവയസുകാരി മരിച്ചു

Web Desk
|
19 Dec 2023 3:42 PM IST

കളിക്കുന്നതിനിടെയാണ് കൊതുകുനാശിനി കുട്ടി അബദ്ധത്തിൽ കുടിച്ചത്

കാസർകോട്: കളിക്കുന്നതിനിടെ കൊതുകിനെ കൊല്ലാനുള്ള മരുന്ന് അകത്ത് ചെന്ന് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. കാസർകോട് കാഞ്ഞങ്ങാട്ടാണ് സംഭവം. ആറങ്ങാടി ബാവ നഗറിലെ റംഷീദിന്റെയും അൻഷിഫയുടെയും മകളായ ജസയാണ് മരിച്ചത്.

രണ്ടുദിവസം മുമ്പാണ് കൊതുകുനാശിനി കുട്ടി അബദ്ധത്തിൽ കുടിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ഇന്ന് രാവിലെയാണ് കുഞ്ഞ് മരിച്ചത്.


Similar Posts