< Back
Kerala
എറണാകുളം സൗത്തിൽ അനാശാസ്യ കേന്ദ്രത്തിലേക്ക് പെൺകുട്ടികളെ എത്തിച്ചിരുന്നത് ലഹരി നൽകി; ഒരാൾ അറസ്റ്റിൽ
Kerala

എറണാകുളം സൗത്തിൽ അനാശാസ്യ കേന്ദ്രത്തിലേക്ക് പെൺകുട്ടികളെ എത്തിച്ചിരുന്നത് ലഹരി നൽകി; ഒരാൾ അറസ്റ്റിൽ

Web Desk
|
15 July 2025 10:39 AM IST

മണ്ണാർക്കാട് സ്വദേശി അക്ബർ അലിയാണ് പിടിയിലായത്

കൊച്ചി: എറണാകുളം സൗത്തിൽ അനാശാസ്യ കേന്ദ്രത്തിലേക്ക് പെൺകുട്ടികളെ എത്തിച്ചിരുന്നത് ലഹരി നൽകിയെന്ന് പൊലീസ്. കേസിലെ മുഖ്യകണ്ണി മണ്ണാർക്കാട് സ്വദേശി അക്ബർ അലിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രണയം നടിച്ച് പെൺകുട്ടികളെ വശത്താക്കിയ ശേഷം ഇവർക്ക് അക്ബർ ലഹരി നൽകിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾ എറണാകുളത്ത് വിവധയിടങ്ങളിൽ അനാശാസ്യ കേന്ദ്രൾ നടത്തുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ഇന്നലെ രാത്രിയാണ് എറണാകുളത്തെ വിവിധയിടങ്ങളിലെ അനാശാസ്യ കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന നടത്തിയത്. തുടര്‍ന്ന് ഇടപാടുകാരും നടത്തിപ്പുകാരും ഉള്‍പ്പടെ ഒന്‍പത് പേരെയാണ് പൊലീസ് പിടികൂടിയത്. രണ്ട് നടത്തിപ്പുകാരും ഇടപാടുകാരനായ ഒരു മലയാളിയും ആറ് ഇതര സംസ്ഥാനക്കാരായ സ്ത്രീകളുമായിരുന്നു പിടിയിലായത്.

വാർത്ത കാണാം:


Similar Posts