< Back
Kerala

representative image
Kerala
വേങ്ങരയിൽ കണക്കിൽപ്പെടാത്ത ഒരു കോടി രൂപ പിടികൂടി
|3 Sept 2025 7:42 PM IST
മലപ്പുറം കൂരിയാട് വെച്ചാണ് കൊടുവള്ളി സ്വദേശിയായ മുഹമ്മദ് മുനീറിനെ പൊലീസ് പിടികൂടുന്നത്
മലപ്പുറം: മലപ്പുറം വേങ്ങരയിൽ കണക്കിൽപെടാത്ത ഒരു കോടി രൂപ പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെ പൊലീസ് കസ്റ്റഡിയിലെത്തു.
മലപ്പുറം കൂരിയാട് വെച്ചാണ് കൊടുവള്ളി സ്വദേശിയായ മുഹമ്മദ് മുനീറിനെ പൊലീസ് പിടികൂടുന്നത്. ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് മലപ്പുറം ഡിവൈഎസ്പി കെ.എം ബിജുവിന്റെ നിർദേശപ്രകാരം മലപ്പുറം ഡാൻസഫ് സംഘങ്ങളും വേങ്ങര പൊലീസും നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
സ്‌കൂട്ടറിന്റെ മുൻഭാഗത്ത് ചാക്കിൽ കെട്ടിയ നിലയിലും ഡിക്കിൽ സൂക്ഷിച്ച നിലയിലും ആയിരുന്നു പണം. വേങ്ങര ഭാഗത്ത് വിതരണത്തിനെത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും ജില്ലയിൽ വാഹന പരിശോധന കർശനമാക്കിയതായും പൊലീസ് പറഞ്ഞു.