< Back
Kerala

Kerala
ഇടുക്കിയിൽ മാലിന്യക്കുഴി എടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഒരു മരണം
|27 Nov 2022 2:34 PM IST
രണ്ട് പേർക്ക് പരിക്കേറ്റു
ഇടുക്കി: നെടുങ്കണ്ടത്ത് മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നെടുങ്കണ്ടം തോവാളപ്പടി സ്വദേശി മാത്തുക്കുട്ടിയാണ് മരിച്ചത്.മാലിന്യക്കുഴി എടുക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
മരിച്ച മാത്തുക്കുട്ടിയുടെ വീടിനോടനുബന്ധിച്ചുള്ള നിർമ്മാണ പ്രവർത്തങ്ങൾക്കിടെയാണ് അപകടമുണ്ടായത്. മാലിന്യക്കുഴി എടുക്കുന്നതിനിടെ മണ്ണും കല്ലും ഇടിഞ്ഞ്, മാത്തുകുട്ടിയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു . ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മാത്തുക്കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.