< Back
Kerala

Kerala
തൃക്കളത്തൂരിൽ വാഹനാപകടം; ഒരാൾ മരിച്ചു; മൂന്നു പേർക്ക് ഗുരുതര പരിക്ക്
|16 April 2022 4:07 PM IST
മൂവാറ്റുപുഴയിൽ നിന്ന് പെരുമ്പാവൂരിന് പോകുകയായിരുന്ന ബസും മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്
മൂവാറ്റുപുഴ: തൃക്കളത്തൂരിൽ സംഗമംപടിയിൽ ഉച്ചയ്ക്ക് 12.45 നാണ് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. മൂവാറ്റുപുഴയിൽ നിന്ന് പെരുമ്പാവൂരിന് പോകുകയായിരുന്ന കെഎസ്ആർടിസി ബസും മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഏറ്റുമാനൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്‌സ് സംഘം കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്ത് .കെഎസ്ആർടിസി യാത്രക്കാർക്കും പരിക്കുണ്ട്.
One died, Three people were seriously injured in Accident in Thrikkalathoor