< Back
Kerala
പ്രതീകാത്മക ചിത്രം പേസ് മേക്കർ  Photo| Peter Dazeley / Getty Images

 പ്രതീകാത്മക ചിത്രം പേസ് മേക്കർ  PhotoPeter Dazeley / Getty Images

Kerala

സംസ്കരിക്കുന്നതിനിടെ മൃതദേഹത്തിലെ പേസ് മേക്കർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്

Web Desk
|
16 Oct 2025 3:16 PM IST

സംസ്കരിക്കുന്നതിനിടെ മൃതദേഹത്തിലുണ്ടായിരുന്ന പേസ് മേക്കർ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തറിക്കുകയായിരുന്നു

കഴക്കൂട്ടം: വയോധികയുടെ മൃതദേഹം സംസ്കരിക്കുന്നതിനിടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന പേസ് മേക്കർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. പള്ളിപ്പുറം കരിച്ചാറ സ്വദേശിയായ സുന്ദരനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ പള്ളിപ്പുറത്തെ മരണ വീട്ടിലാണ് സംഭവം.

ചൊവാഴ്ച നിര്യാതയായ പള്ളിപ്പുറം വി.റ്റി നിലയത്തിൽ വിമലയമ്മയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചിരുന്നു. മൃതദേഹം സംസ്കരിക്കുന്നതിനിടെ മൃതദേഹത്തിലുണ്ടായിരുന്ന പേസ് മേക്കർ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തറിക്കുകയായിരുന്നു.

ഇതിന്റെ അവിഷ്ടം സമീപത്ത് ഉണ്ടായിരുന്ന സുന്ദരന്റെ കാൽമൂട്ടിലേക്ക് തുളച്ചുകയറുകയായിരുന്നു. ഉടനെ വീട്ടുകാർ സുന്ദരനെ കഴക്കൂട്ടത്തെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദ് രോഗിയായ വീട്ടമ്മയ്ക്ക് അടുത്തിടെയാണ് പേസ് മേക്കർ ഘടിപ്പിച്ചത്. സാധാരണ മരണ ശേഷം പേസ് മേക്കർ ആശുപത്രിയിൽ വച്ച് ഇളക്കി മാറ്റാറുണ്ട്. ചികിത്സക്ക് ശേഷം രണ്ടുദിവസം മുമ്പാണ് ആശുപത്രിയിൽ വിട്ടത്. വീട്ടിൽ വച്ചായിരുന്നു മരണം. മരണശേഷം വീട്ടുകാർ പേസ് മേക്കർ ഘടിപ്പിച്ചിരുന്ന വിവരം ആശുപത്രി അധികൃതരെ വിളിച്ചറിയിച്ചിരുന്നപ്പോൾ അത് ഇളക്കണ്ടെന്നും മറ്റു പ്രശ്നമൊന്നും ഉണ്ടാകില്ലെന്നാണ് മറുപടിയാണ് ലഭിച്ചതെന്ന് വീട്ടുകാർ പറഞ്ഞു.

Related Tags :
Similar Posts