< Back
Kerala
കുതിരവട്ടം മാനസിക കേന്ദ്രത്തിൽ നിന്ന് വീണ്ടും അന്തേവാസി ചാടിപ്പോയി
Kerala

കുതിരവട്ടം മാനസിക കേന്ദ്രത്തിൽ നിന്ന് വീണ്ടും അന്തേവാസി ചാടിപ്പോയി

Web Desk
|
19 Feb 2022 7:36 PM IST

ബാത്ത്റൂമിന്റെ വെന്റിലേഷൻ തകർത്താണ് മലപ്പുറം വണ്ടൂർ സ്വദേശി ചാടിപ്പോയത്

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാ വീഴ്ച. അന്തേവാസി ചാടിപ്പോയി. ബാത്ത്റൂമിന്റെ വെന്റിലേഷൻ തകർത്താണ് മലപ്പുറം വണ്ടൂർ സ്വദേശി ചാടിപ്പോയത്. അഞ്ച് മണിയോടെയാണ് ഇയാളെ കാണാതായത്. കൂടെയുള്ള അമ്മ അറിയാതെ രക്ഷപ്പെടുകയായിരുന്നു.

നേരത്തെ രണ്ട് അന്തേവാസികൾ ചാടിപ്പോയിരുന്നു. അന്തേവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഒരു യുവതി കൊല്ലപ്പെട്ടിരുന്നു. ഇതേ വാർഡിലെ അന്തേവാസിയായ സ്ത്രീ ഭിത്തി തുരന്നാണ് പുറത്ത് ചാടിയത്. അഞ്ചാം വാർഡിലെ പത്താം സെല്ലിലായിരുന്നു കൊലപാതകം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ടാണ് സുരക്ഷ ജീവനക്കാരുടെ കുറവ് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വരുന്നത്. മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Similar Posts