< Back
Kerala
കലൂരിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; നാലുപേർക്ക് പരിക്ക്
Kerala

കലൂരിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; നാലുപേർക്ക് പരിക്ക്

Web Desk
|
6 Feb 2025 5:27 PM IST

ഹോട്ടലിലെ ജീവനക്കാരനായ സുമിത്ത് ആണ് മരിച്ചത്

എറണാകുളം: കലൂരിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഹോട്ടലിലെ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളി സുമിത് ആണ് മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. കലൂർ സ്റ്റേഡിയത്തിലുള്ള ഇഡ്ഡലി കഫേ എന്ന ഹോട്ടലിലാണ് അപകടമുണ്ടായത്.

വൈകിട്ട് നാലുമണിയോടെയാണ് ഹോട്ടലിൽ അപകടമുണ്ടായത്. കടയിലെ ജീവനക്കാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്റ്റീമര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

അടുക്കള ഭാഗത്ത് ജോലിചെയ്തിരുന്നവര്‍ക്ക് മാത്രമാണ് പരിക്കേറ്റത്. സമീപത്തെ കടയിലേക്ക് തീ പടരുകയോ മറ്റാളുകള്‍ക്ക് പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല.

Similar Posts