< Back
Kerala
ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു
Kerala

ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

ijas
|
30 March 2022 11:12 AM IST

കാലങ്ങളായി കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് നാട്ടുകാരും വനം വകുപ്പും തമ്മില്‍ പ്രതിഷേധം നിലനില്‍ക്കുന്ന സ്ഥലമാണ് സിങ്കുകണ്ടം

ഇടുക്കി: സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. സിങ്കുകണ്ടം സ്വദേശി ബാബു (57) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ സിങ്കുകണ്ടം ചെക്ക് ഡാം റോഡിന് സമീപത്ത് വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. രാത്രി ഇവിടെ കാട്ടാന ശല്യം രൂക്ഷമായിരുന്നു. കാട്ടാന കാട്ടിലേക്ക് മടങ്ങിയിട്ടുണ്ടെന്ന കണക്കുകൂട്ടലില്‍ വീടിന് പുറത്തേക്ക് ഇറങ്ങിയ ബാബുവിനെ പിന്നില്‍ നിന്നും ആക്രമിക്കുകയായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. പൊലീസും വനപാലകരും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കാലങ്ങളായി കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് നാട്ടുകാരും വനം വകുപ്പും തമ്മില്‍ പ്രതിഷേധം നിലനില്‍ക്കുന്ന സ്ഥലമാണ് സിങ്കുകണ്ടം.

One killed in wild elephant attack in Idukki

Similar Posts