< Back
Kerala

Kerala
കരിപ്പൂർ സ്വർണക്കടത്ത്: ഒരാൾക്കൂടി അറസ്റ്റിൽ
|26 Jun 2021 9:53 PM IST
മഞ്ചേരി സ്വദേശി ശിഹാബ് ആണ് കൊണ്ടോട്ടി പൊലിസിന്റെ പിടിയിലായത്
കരിപ്പൂർ സ്വർണക്കടത്ത്, കവർച്ചാ കേസിൽ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശി ശിഹാബ് ആണ് കൊണ്ടോട്ടി പൊലിസിന്റെ പിടിയിലായത്.
സ്വർണക്കടത്തിന്റെ ഭാഗമായിരുന്ന കൊടുവള്ളി സംഘത്തോടൊപ്പമുണ്ടായിരുന്നയാളാണ് ശിഹാബ്. ഇയാളുടെ അറസ്റ്റോടെ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം പത്തായി. ഇന്നു രാവിലെ കൊടുവള്ളി സ്വദേശി ഫിജാസും അറസ്റ്റിലായിരുന്നു. ചെർപ്പുളശ്ശേരി സംഘത്തെ കൊടുവള്ളി സംഘവുമായി ബന്ധപ്പെടുത്തിയത് ഇയാളാണ്. പൊലീസ് അന്വേഷിക്കുന്ന സുഫിയാന്റെ സഹോദരനാണ് ഫിജാസ്.
കരിപ്പൂരിൽ നിന്ന് സ്വർണം സ്വീകരിക്കാനെത്തിയ ആളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫിജാസ് അറസ്റ്റിലായത്. കരിപ്പൂർ വിമാനത്താവളത്തിൽ കണ്ണൂർ, കൊടുവള്ളി, ചെർപ്പുളശ്ശേരി എന്നിവിടങ്ങളിൽനിന്നായി മൂന്ന് സംഘങ്ങൾ എത്തിയിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.