< Back
Kerala

Kerala
മണ്ണാർക്കാട് ബിവറേജിലെ കൊലപാതകം; ഒരാൾ കൂടി പിടിയിൽ
|15 May 2025 11:39 PM IST
കൈതച്ചിറ സ്വദേശി സാജനാണ് പിടിയിലായത്.
പാലക്കാട്: മണ്ണാർക്കാട് ബിവറേജിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിലായി. കൈതച്ചിറ സ്വദേശി സാജനാണ് പിടിയിലായത്. സാജനെ വീട്ടിൽവെച്ചാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് ഇർഷാദ് എന്ന യുവാവിനെ കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് പിന്നാലെ സാജൻ ഒളിവിൽ പോയിരുന്നു. ഇന്ന് വൈകിട്ട് ഇയാൾ വീട്ടിലെത്തി എന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നാളെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. കൈതച്ചിറ സ്വദേശി ഗഫൂറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.