Kerala

Kerala
ജോലി വാഗ്ദാനം ചെയ്ത് 50 ലക്ഷം തട്ടി: നിരണം പഞ്ചായത്ത് പ്രസിഡന്‍റ് അറസ്റ്റില്‍
|7 Jun 2023 7:11 AM IST
മകന്റെ സുഹൃത്തിനെ കബളിപ്പിച്ചാണ് പണം തട്ടിയത്
പത്തനംതിട്ട: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പത്തനംതിട്ട നിരണം പഞ്ചായത്ത് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ കെ.പി പുന്നൂസ് അറസ്റ്റിൽ. പാലക്കാട് മംഗലം സ്വദേശിയായ യുവാവിൽ നിന്നും 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസിലാണ് കെ.പി പുന്നൂസ് അറസ്റ്റിലായത്.
ജർമൻ കമ്പനിയുടെ ഡയറക്ടറാക്കാമെന്ന് പറഞ്ഞാണ് 50 ലക്ഷം രൂപ വാങ്ങിയത്. കെ.പി പുന്നൂസ് മകന്റെ സുഹൃത്തിനെയാണ് കബളിപ്പിച്ച് പണം തട്ടിയത്. വടക്കഞ്ചേരി പൊലീസ് അറസ്റ്റു ചെയ്ത പുന്നൂസിനെ ആലത്തൂർ കോടതി റിമാന്‍ഡ് ചെയ്തു.
പുഷ്പഗിരി കോളജിൽ അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് കോട്ടയം സ്വദേശിയിൽ നിന്നും പണം തട്ടിയ സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് കഴിഞ്ഞ ആഴ്ച പുന്നൂസിനെ അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം പുതുപ്പള്ളി സ്വദേശിയില്‍ നിന്ന് 25 ലക്ഷം തട്ടിയെന്നാണ് കേസ്.