< Back
Kerala
One more person arrested in Thamarassery Fresh Cut clash

Photo| MediaOne

Kerala

താമരശ്ശേരി ഫ്രഷ്കട്ട് സംഘർഷം: ഒരാൾ കൂടി അറസ്റ്റിൽ‌

Web Desk
|
25 Oct 2025 4:25 PM IST

താമരശ്ശേരിയിലൂടെ കാറിൽ യാത്ര ചെയ്യുകയായിരുന്ന ഇയാളെ വാഹനം തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു.

കോഴിക്കോട്: താമരശ്ശേരി ഫ്രഷ്കട്ട് സംഘർഷത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്ത് പൊലീസ്. താമരശ്ശേരി വാവാട് സ്വദേശി ഷഫീഖ് ആണ് പിടിയിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി.

ഇന്ന് ഉച്ചയോടെ താമരശ്ശേരിയിലൂടെ കാറിൽ യാത്ര ചെയ്യുകയായിരുന്ന ഇയാളെ വാഹനം തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് 300ലേറെ പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അറസ്റ്റിലായവരിൽ മഞ്ചേരി സ്വദേശിയും ഉൾപ്പെടുന്നു. ഇത് വിവാദമായിട്ടുണ്ട്. സമരസമിതിയുമായി ബന്ധമില്ലാത്ത വ്യക്തിയാണ് പിടിയിലായതെന്നും ഫ്രഷ് കട്ട് ഉടമകൾ ഇറക്കിയ സംഘത്തിലെ ആളാകാം ഇയാളെന്നും സമരസമിതി ചെയർമാൻ ബാബു പറഞ്ഞു.

താമരശ്ശേരി ഫ്രഷ് കട്ടിനെതിരായ സമരത്തിനിടെ പൊലീസിനെ ആക്രമിച്ചെന്ന കേസിൽ സമരസമിതി പ്രവർത്തകൻ താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി ബാവൻകുട്ടി, കൂടത്തായി സ്വദേശി റഷീദ് എന്നിവരും പിടിയിലായവരിൽ ഉൾപ്പെടുന്നു.

കഴിഞ്ഞദിവസം നടന്ന സംഘർഷത്തില്‍ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്കും കോഴിക്കോട് റൂറൽ എസ്പി ഉൾപ്പെടെ 16 പൊലീസുകാർക്കും പരിക്കേറ്റിരുന്നു. അറവുമാലിന്യ സംസ്കരണ കേന്ദ്രം മാറ്റണമെന്നാവശ്യപ്പെട്ട് ആറ് വർഷമായി നടക്കുന്ന സമരമാണ് അക്രമാസക്തമായാത്. സംഘർഷത്തിൽ ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി മെഹ്റൂഫാണ് ഒന്നാം പ്രതി.


Similar Posts