< Back
Kerala
Kattappana ,kerala news,latest malayalam news,കട്ടപ്പന
Kerala

കട്ടപ്പനയിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ ഒരാള്‍ കൂടി കസ്റ്റഡിയില്‍

Web Desk
|
9 March 2025 7:45 AM IST

കോട്ടയം തീക്കോയി വില്ലേജിലെ നടക്കല്‍ സ്വദേശി മുഹമ്മദ് ഫാസിലാണ് പിടിയിലായത്

ഇടുക്കി: കട്ടപ്പനയിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം തീക്കോയി വില്ലേജിലെ നടക്കല്‍ സ്വദേശി മുഹമ്മദ് ഫാസിലാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പിടിയിലായ ഈരാറ്റുപേട്ട സ്വദേശി ഷിബിലിക്ക് സ്ഫോടക വസ്തുക്കൾ നൽകിയത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്.

വണ്ടൻമേട് പൊലീസ് നടത്തിയ വാഹന പരിശോധനയിൽ ഷിബിലിയുടെ ജീപ്പിൽ നിന്ന് 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിൻ സ്റ്റിക്കുകളും കണ്ടെടുത്തിരുന്നു. ജില്ലയിലെ അനധികൃത പാറ മടകളിലേക്കാണ് സ്ഫോടക വസ്തുക്കളെത്തിച്ചതെന്നാണ് സൂചന. ഇതിൽ ദുരൂഹതയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇടുക്കി എസ്.പി - ടി.കെ വിഷ്ണുപ്രദീപിൻ്റെ മേൽനോട്ടത്തിലാണ് അന്വേഷണം.


Similar Posts