< Back
Kerala
അമീബിക് മസ്തിഷ്‌ക ജ്വരം; ഒരാള്‍ക്ക് കൂടി രോഗമുക്തി
Kerala

അമീബിക് മസ്തിഷ്‌ക ജ്വരം; ഒരാള്‍ക്ക് കൂടി രോഗമുക്തി

Web Desk
|
9 Sept 2025 8:49 AM IST

രോഗം ബാധിച്ച് മരിച്ച ഒമ്പതു വയസുകാരിയുടെ സഹോദരനാണ് ഭേദമായത്

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന ഒരു കുട്ടിക്ക് കൂടി രോഗം ഭേദമായി. രോഗം ബാധിച്ച് മരണപ്പെട്ട ഒമ്പതു വയസുകാരിയുടെ സഹോദരനാണ് രോഗം ഭേദമായത്.

കുട്ടിയുടെചികിത്സയിലായിരുന്ന മറ്റൊരു സഹോദരനും ഇന്നലെ രോഗം ഭേദമായിരുന്നു. നിലവില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

അതേസമയം, അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം പത്തു ദിവസം വെന്റിലേറ്ററിലായിരുന്ന വയനാട് സ്വദേശിയായ 45 കാരന്‍ മരിച്ചു.

Similar Posts