< Back
Kerala
വഴിയിൽ നിന്നും കിട്ടിയ മദ്യം കഴിച്ച് അവശനിലയിലായ മൂന്ന് പേരിൽ ഒരാൾ മരിച്ചു
Kerala

വഴിയിൽ നിന്നും കിട്ടിയ മദ്യം കഴിച്ച് അവശനിലയിലായ മൂന്ന് പേരിൽ ഒരാൾ മരിച്ചു

Web Desk
|
12 Jan 2023 9:24 AM IST

മദ്യത്തിൽ കീടനാശിനിയുടെ അംശം കലർന്നതായി ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു

ഇടുക്കി: അടിമാലിയിൽ വഴിയിൽ നിന്നും കിട്ടിയ മദ്യം കഴിച്ച് അവശനിലയിലായ മൂന്ന് പേരിൽ ഒരാൾ മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ (40) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് കുഞ്ഞുമോന്‍ മരിച്ചത്. മദ്യത്തിൽ കീടനാശിനിയുടെ അംശം കലർന്നതായി ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അതെ സമയം ഇവരുടെ സുഹൃത്ത് സുധീഷ് പൊലീസ് നിരീക്ഷണത്തിലാണ്.

എട്ടാം തിയതിയാണ് സംഭവം നടക്കുന്നത്. ആശുപത്രിയില്‍ കഴിയുന്ന മൂന്ന് പേരുടെയും സുഹൃത്തായ സുധീഷിനാണ് വഴിയില്‍ നിന്നും മദ്യ കുപ്പി കിട്ടുന്നത്. പിന്നീട് സുധീഷ് സുഹൃത്തുക്കളായ അനില്‍ കുമാര്‍, കുഞ്ഞുമോന്‍, മനോജ് എന്നിവരെ വിളിച്ചുവരുത്തുകയായിരുന്നു. സുധീഷ് ഒഴികെയുള്ള മൂന്ന് പേരും മദ്യം കഴിച്ചു. രാവിലെയായത് കാരണം മദ്യം കഴിക്കുന്നില്ലെന്നാണ് സുധീഷ് നല്‍കിയ വിശദീകരണം.

മദ്യം കഴിച്ച് അവശനിലയിലായ മൂന്നുപേരെയും ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആദ്യ ആരോഗ്യ നില തൃപ്തികരമായിരുന്നെങ്കിലും പിന്നീട് ഗുരുതരമായി മാറുകയായിരുന്നു.

Related Tags :
Similar Posts