< Back
Kerala
തൃശൂർ കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞ് ഒരാൾ മരിച്ചു; ഒരാൾക്കായി തിരച്ചിൽ തുടരുന്നു
Kerala

തൃശൂർ കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞ് ഒരാൾ മരിച്ചു; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

Web Desk
|
24 May 2025 1:40 PM IST

പാലക്കാപറമ്പിൽ സ്വദേശി സന്തോഷാണ് മരിച്ചത്

തൃശൂർ: തൃശൂർ കാഞ്ഞിരപ്പുഴയിൽ മണൽ വാഴുന്നതിനിടയിൽ വഞ്ചി മറിഞ്ഞ് കാണാതായവരിൽ ഒരാൾ മരിച്ചു. പാലക്കാപറമ്പിൽ സ്വദേശി സന്തോഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ പ്രദീപിനായുള്ള തിരച്ചിൽ തുടരുന്നു. ഇന്നലെ രാത്രിയായിരുന്നു വഞ്ചി മറിഞ്ഞ് അപകടമുണ്ടായത്.

വഞ്ചിയിൽ നാലുപേരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ നീന്തി രക്ഷപ്പെടുകയും സന്തോഷിനെയും പ്രദീപിനെയും കാണാതാവുകയുമായിരുന്നു. ഇവർക്കായി തീരദേശ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വലിയതോതിലുള്ള തിരച്ചിൽ ഇന്നലെ രാത്രിയിൽ നടത്തിയിരുന്നു. അതിനിടയിലാണ് സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്.


Similar Posts