< Back
Kerala

Kerala
തിരുവനന്തപുരത്ത് മരം വീണ് ഒരാൾ മരിച്ചു
|3 Feb 2023 11:34 AM IST
ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റിയാണ് ശിവദാസനെ പുറത്തെടുത്തത്
തിരുവനന്തപുരം: പാലോട് മരം വീണ് ഒരാൾ മരിച്ചു. വട്ടിയൂർക്കാവ് സ്വദേശി ശിവദാസനാണ് (65) മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്.
പാലോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപം കട നടത്തുന്ന ശിവദാസൻ പുറത്തേക്കിറങ്ങിയപ്പോഴാണ് മരം വീണത്. ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റിയാണ് ശിവദാസനെ പുറത്തെടുത്തത്.
മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു. കാലപഴക്കമാണ് മരം വീഴാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം