< Back
Kerala

Kerala
വർക്കല വെട്ടൂരിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു
|4 Jun 2023 10:50 AM IST
വെട്ടൂർ സ്വദേശി ഫസലുദ്ദീൻ ആണ് മരിച്ചത്.
തിരുവനന്തപുരം: വർക്കല വെട്ടൂരിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. വെട്ടൂർ സ്വദേശി ഫസലുദ്ദീൻ ആണ് മരിച്ചത്. രാവിലെ ആറു മണിയോടെയാണ് അപകടം നടന്നത്. വള്ളം കരയിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ തിരയിൽപ്പെടുകയായിരുന്നു.
ഫസലുദ്ദീനൊപ്പമുണ്ടായിരുന്ന സുഹൃത്ത് സുനിലിന്റെ കാലിനും വയറിനും പരിക്കേറ്റു. ഇയാൾ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.