< Back
Kerala

Kerala
തിരുവമ്പാടിയിൽ പുഴയിലേക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു
|16 Jun 2023 12:21 PM IST
ഇരുവഴിഞ്ഞിപ്പുഴയിലെ സിലോൺ കടവിലാണ് അപകടം
കോഴിക്കോട്: തിരുവമ്പാടിയിൽ പുഴയിലേക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു. തിരുവമ്പാടി സ്വദേശി മുഹാജിർ ആണ് മരിച്ചത്.കൂടെ യാത്ര ചെയ്തിരുന്ന റഹീസ് എന്നയാളെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവഴിഞ്ഞിപ്പുഴയിലെ സിലോൺ കടവിലാണ് അപകടം. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.