< Back
Kerala
ആലപ്പുഴയിൽ ഹൗസ്‌ബോട്ട് മുങ്ങി ഒരാൾ മരിച്ചു
Kerala

ആലപ്പുഴയിൽ ഹൗസ്‌ബോട്ട് മുങ്ങി ഒരാൾ മരിച്ചു

Web Desk
|
29 Dec 2022 7:57 AM IST

ആന്ധ്ര സ്വദേശി രാമചന്ദ്ര റെഡ്ഡി (55) ആണ് മരിച്ചത്.

ആലപ്പുഴ: ചുങ്കം കന്നിട്ട ബോട്ട്‌ജെട്ടിക്ക് സമീപം ഹൗസ് ബോട്ട് മുങ്ങി ഒരാൾ മരിച്ചു. ആന്ധ്ര സ്വദേശി രാമചന്ദ്ര റെഡ്ഡി (55) ആണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന മൂന്ന് വിനോദ സഞ്ചാരികളെയും ഒരു ജീവനക്കാരനെയും അടുത്തുണ്ടായിരുന്ന ബോട്ടിലെ ജീവനക്കാർ രക്ഷിച്ചു. ബോട്ടിന്റെ അടിത്തട്ടിലെ പലക തകർന്ന് വെള്ളം കയറിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

Similar Posts